Tuesday, January 4, 2011

നാളെ മുതല്‍ വീട് ധ്യാനത്തിലാണ്


അസ്വസ്ഥമായ അതിര്‍ത്തിവേലികളും
അപക്വ അയല്‍പക്കങ്ങളും
ഉപേക്ഷിച്ച് പോവുകയാണ്
നാളെ മുതല്‍ വീട് ധ്യാനത്തിലാണ്

അടുക്കള അടുപ്പിന്റെ എരപ്പും
പാത്രങ്ങളുടെ കലമ്പലും മറക്കും
കുളിമുറി-വെള്ളത്തിന്റെ ഒച്ച
കോലായ-കണ്ണന്റെ കാലടിശബ്ദം

വീട്,കാക്കളുടെയും
പൂത്താങ്കീരികളുടെയും
പാട്ടില്‍ ലയിക്കും
വീട്ടിന്നകം മൌനം നിറയും

ആ മരം ഈ മരം
ആ മരം ഈ മരം
എന്നുരുവിട്ടുരുവിട്ട്
രാമ രാമ എന്നായിരിക്കുമോ
വീട് ധ്യാനനിരതമാവുക........

ആ വീട് ഈ വീട്
ആ വീട് ഈ വീട്
എന്നുരുവിട്ടുട്ട്
ചീവീട് ചീവീട് എന്നായിരിക്കുമോ?

എന്തായാലും നാളെ മുതല്‍
ചിതലരിച്ച് തുടങ്ങും

ഈ വീട്ടിലുണ്ടായിരുന്നവര്‍ എവിടെപ്പോയി
എന്ന അപരിചിത അതിഥികളുടെ
ചോദ്യത്തിനുമുന്നില്‍ മോന്തായം ഉത്തരം മുട്ടും

3 comments:

  1. ഈ വീട്ടിലുണ്ടായിരുന്നവര്‍ എവിടെപ്പോയി
    എന്ന അപരിചിത അതിഥികളുടെ
    ചോദ്യത്തിനുമുന്നില്‍ മോന്തായം ഉത്തരം മുട്ടും

    ReplyDelete
  2. മോന്തായം ഉത്തരം മുട്ടും

    ReplyDelete
  3. രാമ രാമ എന്നായിരിക്കുമോ
    വീട് ധ്യാനനിരതമാവുക........
    Excellent...

    ReplyDelete