അസ്വസ്ഥമായ അതിര്‍ത്തിവേലികളും അപക്വ അയല്പക്കങ്ങളും ഉപേക്ഷിച്ച് പോവുകയാണ് നാളെ മുതല്‍ വീട് ധ്യാനത്തിലാണ് അടുക്കള അടുപ്പിന്റെ എരപ്പും പാത്രങ്ങളുടെ കലമ്പലും മറക്കും കുളിമുറി-വെള്ളത്തിന്റെ ഒച്ച കോലായ-കണ്ണന്റെ കാലടിശബ്ദം വീട്,കാക്കളുടെയും പൂത്താങ്കീരികളുടെയും പാട്ടില്‍ ലയിക്കും വീട്ടിന്നകം മൌനം നിറയും ആ മരം ഈ മരം ആ മരം ഈ മരം എന്നുരുവിട്ടുരുവിട്ട് രാമ രാമ എന്നായിരിക്കുമോ വീട് ധ്യാനനിരതമാവുക........ ആ വീട് ഈ വീട് ആ വീട് ഈ വീട് എന്നുരുവിട്ടുട്ട് ചീവീട് ചീവീട് എന്നായിരിക്കുമോ? എന്തായാലും നാളെ മുതല്‍ ചിതലരിച്ച് തുടങ്ങും ഈ വീട്ടിലുണ്ടായിരുന്നവര്‍ എവിടെപ്പോയി എന്ന അപരിചിത അതിഥികളുടെ ചോദ്യത്തിനുമുന്നില്‍ മോന്തായം ഉത്തരം മുട്ടും |
Tuesday, January 4, 2011
നാളെ മുതല്‍ വീട് ധ്യാനത്തിലാണ്
Subscribe to:
Post Comments (Atom)
ഈ വീട്ടിലുണ്ടായിരുന്നവര്‍ എവിടെപ്പോയി
ReplyDeleteഎന്ന അപരിചിത അതിഥികളുടെ
ചോദ്യത്തിനുമുന്നില്‍ മോന്തായം ഉത്തരം മുട്ടും
മോന്തായം ഉത്തരം മുട്ടും
ReplyDeleteരാമ രാമ എന്നായിരിക്കുമോ
ReplyDeleteവീട് ധ്യാനനിരതമാവുക........
Excellent...