Monday, September 5, 2011

ഞാനുള്ളിടതൊക്കെ നീയുമുണ്ടായിരുന്നെങ്കില്‍

ഞാന്‍ നിന്നെ തേടി വന്നത്

ചിത്തരോഗാശുപത്രിയിലെക്കുള്ള

വഴിയറിയാനല്ല........

നമുക്കിടയില്‍ മുറിഞ്ഞു

പോയ ദിവസങ്ങളെ വീണ്ടെടുക്കാന്‍

ഓര്‍മ്മകള്‍ ഉറുമ്പിന്‍ കൂട്ടം കയ്യേറിയ

ഒരപ്പകഷണം പോലെ

പൊടിഞ്ഞു പൊടിഞ്ഞു പോകുന്നു ......

ഒരര്‍ത്ഥത്തില്‍ മുറിഞ്ഞു പോയ

ദിവസങ്ങള്‍ സ്വാതന്ത്രങ്ങളാണ്

നമുക്കിഷ്ടമുള്ള ദിവസങ്ങളെ മാത്രം

ചേര്‍ത്ത് ചേര്‍ത്ത്

വെക്കാന്‍ കഴിയുന്നു

ഒരു വേനല്‍ക്കാലത്ത്

പുഴയുടെ വിശാലമായ

മണല്‍പ്പരപ്പില്‍

പട്ടം പറത്തി ക്കളിച്ചിരുന്ന നമ്മള്‍

ആകാശത്തേക്ക് ഊളിയിടുന്ന

രണ്ടു മീനുകളെപ്പോലെ പട്ടങ്ങള്‍

ചെറിയൊരു നൂല്‍ബന്ധം പോലുമില്ലാതെ

ആകാശത്തിന്റെ വിശാലതയിലലഞ്ഞു

നടക്കാന്‍ കൊതിച്ചു നമ്മള്‍ .....

രണ്ടു കുട്ടിപ്പട്ടങ്ങള്‍

ചന്നം പിന്നം മഴപെയ്യുന്ന

ഒരു മിഥുന മാസത്തിലാണ്

നാകമോഹന്‍ എന്നാ പക്ഷിയെ

തേടി നമ്മള്‍

നന്ദവനത്തിലേക്ക് പോയത്

കാടിന്റെ ഉള്ളിലെക്കുള്ളിലേക്ക്

നമ്മളോറ്റക്ക് .......

ഭ്രമാത്മകമായ ഒരുള്‍ഭയത്തോടെ.......

കാടിനെ അതിന്റെ ഏകാന്തതയിലേക്ക്

വിട്ടു തിരിച്ചുപോരുമ്പോള്‍

വെളുത്ത തൂവലുകളുള്ള

ആ സുന്ദരന്‍ പക്ഷിയെ

നമ്മളിങ്ങനെ

വര്‍ണിച്ചു ...... വര്‍ണിച്ചു .......

പിന്നെടൊരിക്കലും ഞാന പക്ഷിയെ കണ്ടിട്ടില്ല

കാലത്തിന്റെ കത്തിവെപ്പില്‍

നമ്മള്‍ മുറിഞ്ഞടര്‍ന്നകന്നു.....

പട്ടങ്ങളായി പറക്കെണ്ട നമ്മള്‍ ..

ഞാനിപ്പോള്‍ നിന്നെ തേടി വരുന്നത്

ചിത്തരോഗാശുപത്രിയിലെക്കാണ്......

എനിക്കറിയില്ല

എനിക്ക് നീയും

നിനക്ക് ഞാനും

നമുക്ക് നാമാകാന്‍ കഴിയുമോയെന്ന് .....

നമ്മള്‍ പൊരുത്തപ്പെട്ടിരുന്നെങ്കില്‍

No comments:

Post a Comment