Tuesday, August 17, 2010

പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്‍ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ കുട്ടികള്‍ക്കെല്ലാര്‍ക്കും
വേണം നല്ലൊരു പൂവും വട്ടി
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്‍ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ ബാലന്‍മാര്ക്കെല്ലാര്ക്കും
വേണം നല്ലൊരു പന്തു കളി
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്‍ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ പെണ്ണുങ്ങള്‍ക്കെല്ലാര്‍ക്കും
വേണം നല്ലൊരു പാട്ടും കളീം
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്‍ടല്ലോ പോന്നു വരുന്നു
ഓനം വന്നാലോ ആണുങ്ങള്‍ക്കെല്ലാര്‍ക്കും
വേണം നല്ലൊരു ശീട്ടും പെട്ടി
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്‍ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ തമ്പ്രാന്‍മാര്‍ക്കെല്ലാര്‍ക്കും
വേണം നല്ലൊരു കമ്പിത്തായമ്
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്‍ടല്ലോ പോന്നു വരുന്നു